ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര പീഡനം. ദില്ലിയില്‍ ഇരുപതുകാരിയെ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദില്ലി മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി 10 മണിയോടെ ഗാര്‍ബേജിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു. 

മര്‍ദ്ദിച്ച ശേഷം ആളോഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമെന്നാണ് പരാതിയുള്ളത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കോളനിയില്‍ നിന്നുമുള്ള യുവാക്കളാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഗാര്‍ബേജില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞു. പരാതിയെത്തുടര്‍ന്ന് 450 ആളുകളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.