Asianet News MalayalamAsianet News Malayalam

200 കോടിയുടെ മയക്കുമരുന്ന്; മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി പിടിയില്‍

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്നായിരുന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞത്. നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. 

200 crore drug police intercept  main culprit
Author
Kannur, First Published Oct 7, 2018, 12:57 PM IST

കൊച്ചി:കൊച്ചിയില്‍ 200 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. എക്സൈസ് എന്‍ഫോഴ്സ്മെന്‍റാണ് കണ്ണൂര്‍ സ്വദേശി പ്രശാന്തിനെ പിടികൂടിയത്. മലേഷ്യയിലേക്ക് അയക്കാനെത്തിച്ച 32 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) കൊച്ചിയിലെ പാഴ്സല്‍ കമ്പിനിയില്‍ നിന്ന് ഒരാഴ്ച മുമ്പാണ് പിടികൂടിയത്.  

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്നായിരുന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞത്. നഗരത്തിലെ പാഴ്‌സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. 

Follow Us:
Download App:
  • android
  • ios