ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ അസാരയില്‍ 22കാരിയായ യുവതിയെ നാലംഗ സംഘം വീട്ടില്‍ കയറി ലൈംഗfകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം യുവതി തടഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ യുവതിയുടെ ചെവി അറുത്തുമാറ്റുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ യുവതിയുടെ അമ്മയെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗ്രാമവാസികളായ അക്രമികളെ യുവതിയുടെ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു. അറുത്തു മാറ്റിയ ചെവിയുടെ ഭാഗം ഇവര്‍ സൂക്ഷിച്ചുവച്ചിരുന്നു. അക്രമം നടന്നു മൂന്നു ദിവസം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് യുവതിയുടെ അമ്മ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വാദം.