തൊടുപുഴ കുമ്പംകല്ല് സ്വദേശി കൊമ്പന്‍പറമ്പില്‍ ആസിഫാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മോര്‍ഫ് ചെയ്ത നഗ്നചിത്രം കാണിച്ച് പണക്കാരായ പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത കേസിലാണ് 22കാരനായ യുവാവിന്റെ അറസ്റ്റ്. പ്രണയം നടിച്ച് ആദ്യം പെണ്‍കുട്ടികളെ വലയിലാക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കും. ഇത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളോട് കൂട്ടിച്ചേര്‍ക്കുകയും ഇതിന്റെ പേരില്‍ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു ആസിഫ് ചെയ്തിരുന്നത്. ഒരു പെണ്‍കുട്ടിക്ക് അയച്ച മോര്‍ഫ് ചെയ്ത ചിത്രം നമ്പര്‍ മാറി പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലാണ് എത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കുമ്പന്‍കല്ലിലുള്ള വീട് പരിശോധിച്ച പൊലീസ് വിലകൂടിയ മൊബൈല്‍ ഫോണുകളും പെന്‍‍ഡ്രൈവുകളും കണ്ടെടുത്തു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി.