നേഴ്സുമാരുടെ പിഴവാണ് പ്രശ്നത്തിന് പിന്നിലെ കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പി.കെ. ശര്‍മ എഎന്‍ഐയോട് പറഞ്ഞു
ധാതിയ: ഒരേ സൂചി കൊണ്ട് കുത്തിവെച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ ധാതിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. നേഴ്സുമാരുടെ പിഴവാണ് പ്രശ്നത്തിന് പിന്നിലെ കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പി.കെ. ശര്‍മ എഎന്‍ഐയോട് പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള എല്ലാ രോഗികള്‍ക്കും ഒരേ സൂചി തന്നെയാണ് ഉപയോഗിച്ചത്. ശുദ്ധീകരിച്ച വെള്ളത്തിന് പകരം സാധാരണ വെള്ളമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേഴ്സുമാരുടെ പിഴവ് മൂലം ഒരു മരണം അടക്കം സംഭവിച്ചെന്നുള്ള പരാതി ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
