കര്‍ണാടകയില്‍ മൈസൂരു-ബെംഗളൂരു പാതയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയിലാണ് സംഭവം.

മാണ്ഡ്യ: കര്‍ണാടകയില്‍ മൈസൂരു-ബെംഗളൂരു പാതയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നും അമിത വേഗമാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.

ബസില്‍ മുപ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. ഇവരില്‍ 25 പേരുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉണ്ട്.

ഇന്ന് ഉച്ചയോടെയാണ് അപകടം. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ബസിന്‍റെ ഡോര്‍ വെള്ളത്തില്‍ മുങ്ങിയ ഭാഗത്തായതാണ് മരണസംഖ്യ ഉയരാന്‍ കാരണം. അപകടം നടന്നയുടന്‍ സമീപത്തുള്ള കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ബസ് കരയിലേക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.