
തൃശൂര്‍: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിക്കേണ്ട മഴയില്‍ 25.3 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്(സി ഡബ്യു ആര്‍ ഡിഎം). വേനല്‍ക്കാലത്ത് ലഭിക്കേണ്ട മഴയില്‍ 43 ശതമാനം കുറവുണ്ടായെന്നും, മുൻപില്ലാത്തവിധം കൊടും വരള്‍ച്ച സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവന്നത് ഇക്കാരണത്തലാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
നാല് സീസണുകളിലായി കേരളത്തിന് ലഭിക്കേണ്ടത് 2924.7 മില്ലീമീറ്റര്‍ മഴയാണ്.പക്ഷെ ഇപ്പോഴത്തെ കണക്കനുസരിച്ച് ലഭിച്ചിട്ടുള്ളത് 2184.4 മില്ലീമീറ്റര്‍ മാത്രം .കുറവ് 25.3 ശതമാനം. ഇത്തവണ പക്ഷെ ജൂണ്‍ മഴ 26 ശതമാനത്തോളം കുറവാണ് ലഭിച്ചതെങ്കിലും വടക്ക് കിഴക്കൻ മണ്‍സൂണ്‍ നിരാശപ്പെടുത്തിയില്ല.
27 ശതമാനത്തോളം അധികമഴ ലഭിച്ചു.എന്നാല്‍ തുടര്‍ന്ന് മഴ ലഭിച്ചതേയില്ല. ജനുവരി-ഫിബ്രുവരി വരെയുള്ള കാലത്ത് ലഭിക്കേണ്ട മഴയില്‍ 21 ശതമാനമാണ് കുറവ്. വേനല്‍മഴയിലും കനത്ത കുറവാണുണ്ടായത്. വേനല്‍മഴയില്‍ 43 ശതമാനം വരും. ഇത്തരമൊരവസ്ഥ മുമ്പുണ്ടായിട്ടില്ലെന്ന് വിദഗ്ദര്‍ പറയുന്നു.
സംസ്ഥാനത്ത് പത്തനംതിട്ടയിലാണ് ഏറ്റവുമധികം മഴക്കുറവ്.63.5 ശതമാനം കുറവ് മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. വയനാട് 40.9 ഉം പാലക്കാട് 33 ശതമാനവും കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ.തിരുവനന്തപുരത്താണ് തമ്മില്‍ ഭേദമായ അവസ്ഥ. ഇവിടെ 8.8 ശതമാനം മഴക്കുറവേ ഉണ്ടായിട്ടുള്ളു. വേനല്‍ മഴ ഇതുവരെ കാര്യമായി എവിടെയും ലഭിക്കാത്ത സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ മെയ് പകുതിയോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി ഡബ്യു ആര്‍ ഡി എമ്മിലെ വിദഗ്ദര്‍.
