ദില്ലി: രാജ്യത്തെ പിടിച്ചുകുലുക്കിയ ടുജി സ്പെക്ട്രം അഴിമതി കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട വിധിക്ക് പിന്നാലെ പ്രതികരണങ്ങളുമായി നേതാക്കള്‍. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി കനിമൊഴി പറഞ്ഞു.

സര്‍ക്കാറിന്‍റെ ഉന്നത പദവികളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഒരിക്കലും ശരിയായിരുന്നില്ലെന്നും അതിപ്പോള്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നു എന്നുമായിരുന്നു പി ചിദംബരത്തിന്‍റെ പ്രതികരണം.

വിജയം ഇവിടെ തുടങ്ങുകയാണെന്ന് മുതിര്‍ന്ന് ഡിഎംകെ നേതാവ് ദുരൈ മുരുകന്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ഗൂഢാലോചനകളെല്ലാം ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.