ഫ്ലോറിഡയിലെ ഡീൻ ഇൻറർനാഷണൽ ഫ്ലൈറ്റ്​ സ്​കൂളിലെ ചെറുവിമാനങ്ങളാണ്​ യാത്രാമധ്യേ കൂട്ടിയിടിച്ചത്​

വാഷിങ്​ടൺ: അമേരിക്കയിൽ വിമാനങ്ങൾ കൂട്ടിയടിച്ച്​ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന്​ പേർ മരിച്ചു. ഫ്ലോറിഡയിലെ ഡീൻ ഇൻറർനാഷണൽ ഫ്ലൈറ്റ്​ സ്​കൂളിലെ ചെറുവിമാനങ്ങളാണ്​ യാത്രാമധ്യേ കൂട്ടിയിടിച്ചത്​. ഇന്ത്യക്കാരിയായ നിഷ സെജ്​വാൾ(19), ജോർജ്​ സാൻഷെ (22), റാൽഫ്​ നൈറ്റ്​(72) എന്നിവരാണ്​ മരിച്ചത്​. ഇവരോടൊപ്പം ഒരാൾ കൂടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ്​ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച രാത്രിയോടയാണ് അപകടം നടന്നത്. എന്നാൽ, പ്രദേശത്തെ കാലാവസ്ഥ മോശമായതിനാൽ തെരച്ചിൽ ർത്തി വെക്കുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൂവരെയും കണ്ടെത്തുകയായിരുന്നു. ബോട്ട് വഴി മാത്രമേ അപകടം നടന്ന സ്ഥലത്ത് പോകാൻ സാധിക്കുകയുള്ളൂ. കുട്ടിയിടിച്ച രണ്ട് വിമാനങ്ങളും ഡീൻ ഇൻറർനാഷണൽ ഫ്ലൈറ്റ്​ സ്​കൂളിലേതാണെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് നിഷ മരിച്ച വിവരം അറിഞ്ഞത്.