കൊല്ലം: വര്‍ക്കല നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികളും പിടിയിലായി. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ കാമുകന്‍ സാഫിര്‍ സുഹൃത്തുക്കളായ സൈജു, റാഷിദ് എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളില്‍ റാഷിദിനെയാണ് റൂറല്‍ എസ്‌പി ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളര്‍ മറ്റ് രണ്ട് പേരും പിടിയിലായി. പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്.

സാഫിര്‍ പറഞ്ഞത് അനുസരിച്ചാണ് പെണ്‍കുട്ടി കൊല്ലത്ത് സിനിമകാണാന്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലത്ത് സിനിമ കാണാതെ വര്‍ക്കലയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. സൈജുവായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് നേരത്തെ നിശ്ചയിച്ചപ്രകാരം റാഷിദ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെയും ഓട്ടോയും റാഷിദിന് കൈമാറിയ മറ്റ് രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നീട് റാഷിദും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനുശേഷം റാഷിദ് പെണ്‍കുട്ടിയെ ആറ്റിങ്ങലിലേക്ക് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടിനിലവിളിച്ചു. ഇതോടെയെയാണ് പീഡനവിവരം പുറത്താകുന്നത്.

വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി അഞ്ചുതെങ്ങില്‍ 68 കാരിയെ പീഡിപ്പിച്ച സംഭവത്തിലും ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തു. ബലാസംഗം കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാ അഞ്ചുതെങ്ങ് സ്വദേശിയെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. മയക്കുമരുന്നിന് അടിമയായ ഇയാള്‍ നേരത്തെ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിനും ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമേ കസ്റ്റഡയിലുള്ള ആളാണോ പ്രതിയാണെന്ന് കാര്യം വ്യക്തമാവുകയുള്ളൂവെന്ന് റൂറല്‍ എസ്‌പി ഷെഫിന്‍ അഹമ്മദ് പറഞ്ഞു.