പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. രാജസ്ഥാനില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന കാറും തിരുവനന്തപുരത്തു നിന്നും ഗ്വാളിയാറിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയില്‍ പോയെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ള ആളുകളെ പുറത്തെടുത്തത്. രാജസ്ഥാനില്‍ സ്ഥിര താമസമാക്കിയ തിരുവല്ല സ്വദേശികളായ ജോയ്, മകള്‍ കാതറിന്‍ കുടുംബ സുഹൃത്ത് ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. ജോയിയുടെ ഭാര്യ പ്രിയ മറ്റൊരു മകളായ ക്രിസ്റ്റീന എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയിയും ആല്‍ഫ്രഡും സംഭവസ്ഥലത്തുവെച്ചും മകള്‍ കാതറിന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാമ് മരിച്ചത്. കാര്‍ ഓടിച്ചയാള്‍ ഉറങ്ങിയതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ജോയിയുടേയും ആല്‍ഫ്രഡിന്റേയും മൃതദേഹം കണ്ണൂര്‍ സഹകരണ ആശുപത്രിയിലും കാതറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ഉള്ളത്. അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.