കൊച്ചി: മൂവാറ്റുപുഴയക്ക് സമീപം പേഴക്കാപ്പള്ളിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് അപകടം. മേക്കടമ്പ് ആനകുത്തിയില്‍ രാജന്റെ ഭാര്യ രാധ, രജിത, ആറു വയസ്സുകാരി നിവേദ്യ എന്നിവരാണ് മരിച്ചത്. അമിത വേഗതയില്‍വന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കേളേജ് ആശുപത്രിയിലാണുള്ളത്.