നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് വൈകിട്ടോടെ അപകടമുണ്ടായത്. തിരുവനന്തപുരം വാഴോട്ടുകോണം സ്വദേശിയായ ഡ്രൈവര്‍ ആഷിക്, മഞ്ചാടിമൂട് സ്വദേശി ഗണേഷന്‍, മകള് കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഗണേശന്റെ ഭാര്യ മുത്തുമാരി, മകന്‍ കാര്‍ത്തികേയന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം നാഗര്‍കോവില്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.