തിരുവനന്തപുരം: സംസ്ഥാനത്തിന്ന് മൂന്ന് പനി മരണം കൂടി. വൈറല്‍ പനി, എച്ച് 1 എന്‍ 1, എലിപ്പനി എന്നിവ ബാധിച്ചാണ് മരണം. 113 പേര്‍ക്കാണ് ഇന്ന് പുതിയതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 17 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും അഞ്ചുപേര്‍ക്ക് എലിപ്പനിയും കണ്ടെത്തി. 14036 പേരാണ് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്.