തീവ്രവാദികൾ ഇപ്പോഴും വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. സുരക്ഷ കണക്കിലെടുത്ത് ബാരമുള്ള - ഖാസിഗുണ്ട് ട്രെയിൻ സർവീസ് നിറുത്തിവച്ചു

ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഇന്ത്യന്‍ സൈന്യം മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനൊടുവിലായിരുന്നു 3 തീവ്രവാദികളെ വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി. ജമ്മുവിലെ കുൽഗാം ജില്ലയിലെ ചൗഗാമിൽ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. തീവ്രവാദികൾ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

തീവ്രവാദികൾ ഇപ്പോഴും വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. സുരക്ഷ കണക്കിലെടുത്ത് ബാരമുള്ള - ഖാസിഗുണ്ട് ട്രെയിൻ സർവീസ് നിറുത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുവിലെ റീസിയിൽ നടന്ന ഏറ്റുമുട്ടിലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Scroll to load tweet…