ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകര്‍ന്നു വീണത്. 50 മീറ്റര്‍ താഴ്ചയിലേക്കാണ് പാലം വീണാണ് അപകടംസംഭവിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററിലധികംനീളവുമുള്ള പാലം 1967 ലാണ് നിര്‍മ്മിച്ചത്

റോം: അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്‍റെ കണ്ണീരിലാണ് ഇറ്റലി. രാജ്യത്തെ ഞെട്ടിച്ച വമ്പന്‍ ദുരന്തമാണ് പ്രാദേശിക
സമയം ഇന്ന് രാവിലെ പതിനൊന്നരയോടെ നടന്നത്. ഇറ്റലിയെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന ജിയോണയിലെ
കടല്‍പ്പാലം തകര്‍ന്ന് വീണ് 30 പേര്‍ മരിച്ചു.

പാലത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറുകളും ട്രക്കുകളുമടക്കമുള്ള വാഹനങ്ങളാണ് ദുരന്തമായി മാറിയത്. മേല്‍പ്പാലം
തകര്‍ന്ന് റോഡിലേക്ക് വീണതും ദുരന്തത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും
അവസ്ഥ ഗുരുതരമാണെന്നും അപകടത്തിന്‍റെ തീവ്രത വര്‍ധിച്ചേക്കുമെന്നും ഇറ്റാലിയന്‍ ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി മന്ത്രി
പ്രതികരിച്ചു.

ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകര്‍ന്നു വീണത്. 50 മീറ്റര്‍ താഴ്ചയിലേക്കാണ് പാലം വീണാണ് അപകടം
സംഭവിച്ചത്. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും റെയില്‍വെ പാളങ്ങള്‍ക്കും മുകളിലേക്ക് പാലം തകര്‍ന്നു
വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററിലധികം
നീളവുമുള്ള പാലം 1967 ലാണ് നിര്‍മ്മിച്ചത്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ഇറ്റാലിയന്‍
മന്ത്രി വ്യക്തമാക്കി.

Scroll to load tweet…