ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗ് ആശ്രമത്തിലെ 33 സന്യാസിനിമാരെ ബലാത്സംഗം ചെയ്‍തതായി വെളിപ്പെടുത്തല്‍. സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടറാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് ഭൂരിഭാഗം സന്യാസിനിമാരും മൊഴി നൽകിയില്ല . രണ്ടുപേർ മുന്നോട്ടുവന്നത് ഏറെക്കാലത്തെ ശ്രമഫലമായിട്ടാണെന്നും ഇദ്ദേഹം പറഞ്ഞു .