കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പണമൊഴുകുന്നു

ബെംഗളൂരു: കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പണമൊഴുകുന്നു. ഇതുവരെ പിടിച്ചെടുത്തത് 34 കോടി രൂപ. 2014 ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ആകെ പിടികൂടിയത് 28 കോടി. വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഒന്‍പത് കോടിയുടെ മദ്യവും 19 കോടി മൂല്യമുള്ള മറ്റ് സാധനങ്ങളും പിടിച്ചെടുത്തു.