ശല്യം ചെയ്യാൻ ശ്രമിച്ച ​യുവാക്കൾക്ക് നേരെ പ്രതികരിച്ച കസ്തൂർബ റസ്ഡൻഷ്യൽ സ്കൂളിലെ പെൺകുട്ടികളാണ് മർദ്ദത്തിന് ഇരയായത്. സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ 34 പെൺകുട്ടികളെ പറ്റ്നയിലെ സോപോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

പട്ന: ബീഹാറിൽ സ്കൂൾ വി​ദ്യാർത്ഥികൾക്ക് നേരെ ​ആൾക്കൂട്ട ആക്രമണം. ശല്യം ചെയ്യാൻ ശ്രമിച്ച ​യുവാക്കൾക്ക് നേരെ പ്രതികരിച്ച കസ്തൂർബ റസ്ഡൻഷ്യൽ സ്കൂളിലെ പെൺകുട്ടികളാണ് മർദ്ദത്തിന് ഇരയായത്. സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ 34 പെൺകുട്ടികളെ പറ്റ്നയിലെ സോപോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കൾ സ്കൂളിൽ അതിക്രമിച്ച് കയറുകയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയായിരുന്നു. ഇവരോട് സ്കൂളിൽനിന്നും ഇറങ്ങി പോകാൻ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ തയ്യാറായില്ല. തുടർന്ന് ആത്മരക്ഷാർ‌ത്ഥമെന്നോളം പെൺകുട്ടികൾ യുവാക്കളെ അടിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് സ്കൂളിൽനിന്നും പോയ യുവാക്കൾ രക്ഷിതാക്കളെയും ബന്ധുക്കളേയും കൂട്ടി സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയും പെൺകുട്ടികളെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരുടേയും രക്ഷിതാക്കളുടേയും പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ അധ്യാപകർക്കും പരിക്കേറ്റതായി പരാതിയിൽ പറയുന്നു.