ദില്ലി: ബീഹാറില്‍ നിര്‍ഭയ പീഡനത്തിന് സമാനമായ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പട്‌നയില്‍ പീഡന ശ്രമം തടഞ്ഞ യുവതിയുടെ ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റികൊലപ്പെടുത്തി. പട്‌നയിലെ ബലിയാവന്‍ വില്ലേജിലാണ് ക്രൂരമായ ആക്രമണം നടന്നത്. കൃഷി സ്ഥലത്ത് വച്ചായിരുന്നു രണ്ടു പേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. ബുധനാഴ്ചയാണ് സംഭവം.
പ്രതികളായ ധീരജ് കുമാര്‍(22) ധര്‍മേന്ദ്രകുമാര്‍ (30) എന്നിവര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു , പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതിയെ ബലമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പട്‌ന മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും വ്യാഴാഴ്ചയോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതകളിലൊരാളായ ധീരജിനെ പൊലീസ് പിടികൂടി മറ്റേയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ബീഹാര്‍ പൊലീസിന് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രതികളിലൊരാള്‍ ധീരജ് കുടുംബസ്ഥനാണ്. ഇയാള്‍ക്ക് നാല് മക്കളുണ്ട്. കൊല്ലപ്പെട്ട യുവതിയും നാല് മക്കളുടെ അമ്മയാണെന്നും പൊലീസ് പറഞ്ഞു.
