2011ന് അംബോളിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇരുപത്തിനാല് വയസുണ്ടായിരുന്ന കീനന്‍ സാന്റസ്, ഇരുപത്തൊമ്പതുകാരനായ റൂബേന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര റാണ, സുനില്‍ ബോധ്. സതീഷ് ദുല്‍ഹജ്, ദീപക് തിവാല്‍ എന്നിവരെ സംഭവം നടന്നതിന് അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, പീഡനം, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രത്യേക വനിതാ കോടതി ശിക്ഷ വിധിച്ചത്.