കെജ്രിവാളിന് പിന്തുണ നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് നാല് മുഖ്യമന്ത്രിമാര് പ്രധാനമന്ത്രിയെ കണ്ടു. നീതി അയോഗ് യോഗത്തിനിടെയായിരുന്നു കൂടികാഴ്ച. പിണറായി വിജയൻ, മമത ബാനർജി , കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. കെജ്രിവാളിന്റെ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാര് പിന്തുണയുമായി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ദില്ലിയിലെ പ്രശ്നങ്ങള് പരിഹരിക്കാന് പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രിമാര് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ആംആദ്മി പാര്ട്ടി വൈകീട്ട് മാര്ച്ച് നടത്തും. ഐഎസുകാരുടെ നിസഹകരണത്തിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് കെജ്രിവാള് ആരോപിക്കുന്നു. കേന്ദ്രം ഫെഡറലിസത്തെ തകര്ക്കുന്നുവെന്ന് ആരോപിച്ച് ബംഗാള്, കര്ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാര് പിന്തുണച്ചതോടെ ദില്ലി മുഖ്യമന്ത്രിയുടെ സമരത്തിന്റെ രാഷ്ട്രീയ മാനം മാറി. ബി.ജെ.പി, കോണ്ഗ്രസ് ഇതര മുന്നണിക്ക് കളമൊരുങ്ങുന്നുവെന്ന സൂചനയായാണ് ഈ കുടിക്കാഴ്ചയെ വിലയിരുത്തുന്നത്.
അതേസമയം നീക്കത്തെ രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്ന് സി.പി.എമ്മും ആശങ്കയില്ലെന്ന് കോണ്ഗ്രസും പ്രതികരിച്ചു. പുതിയ സാഹചര്യം വിലയിരുത്താൻ കോണ്ഗ്രസ് ദില്ലി ഘടകം യോഗം ചേരും. മമത ബാനര്ജിക്കെതിരെ കോണ്ഗ്രസുമായി കൈകോര്ക്കണമെന്ന് ബംഗാള് ഘടകവും യെച്ചൂരിയും ശക്തമായി വാദിക്കുമ്പോഴാണ് കെജ്രിവാള് വിഷയത്തിൽ മമതയുമായി പിണറായി വേദി പങ്കിട്ടത്. ഐ.എ.ഐസുകാരുടെ നിസഹകരണത്തിൽ പ്രതിഷേധിച്ചാണ് ലഫ്റ്റനന്റ് ഗവര്ണറുടെ വസതിയിൽ അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും സമരം നടത്തുന്നത്.
