കശ്‍മീരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. തെക്കന്‍ കശ്‍മീരില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. അനന്ദ്നാഗ് ജില്ലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാരടക്കം 45 പേര്‍ക്ക്പരിക്കേറ്റു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമ സംഭവങ്ങളില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളിലെ ആകെ മരണ സംഖ്യ 55 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷത്തിന് നേരിയ കുറവുണ്ടായിരുന്നു. സംഘര്‍ഷ ബാധിതമായ പത്ത് ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഭാഗികമായി നിര്‍ത്തിവെച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പല ജില്ലകളിലും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.