45 വയസുളള സ്ത്രീ ഇന്‍ഡിഗോ ജീവനക്കാരികളെ ആറ് മണിക്കൂറോളം തടഞ്ഞുവെച്ചു. വീല്‍ചെയറിലുളള ഇവരുടെ 65 വയസുളള അമ്മ ശുചിമുറിയില്‍ വീണതിന് കാരണം ഈ ജീവനക്കാരാണെന്ന് ആരോപിച്ചായിരുന്നു പൊലീസെത്തുന്ന വരെ ഇവരെ തടഞ്ഞുവെച്ചത്. 

കൊല്‍ക്കത്ത: 45 വയസുളള സ്ത്രീ ഇന്‍ഡിഗോ ജീവനക്കാരികളെ ആറ് മണിക്കൂറോളം തടഞ്ഞുവെച്ചു. വീല്‍ചെയറിലുളള ഇവരുടെ 65 വയസുളള അമ്മ ശുചിമുറിയില്‍ വീണതിന് കാരണം ഈ ജീവനക്കാരാണെന്ന് ആരോപിച്ചായിരുന്നു പൊലീസെത്തുന്ന വരെ ഇവരെ തടഞ്ഞുവെച്ചത്. 
തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരെ തടഞ്ഞുവെച്ചതിന് ഇവരെ ചോദ്യം ചെയ്തു. ജീവനക്കാരികളില്‍ ഒരാള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജീവനാക്കാരികളോട് അമ്മയെ ടോയ്ലെറ്റില്‍ കൊണ്ടുപോകാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ടോയ്ലെറ്റില്‍ വെച്ച് 65 വയസ്സുളള അവരുടെ അമ്മ കാല്‍ വഴുതി വീണു. അതിനാണ് ജീവനക്കാരെ ഇവര്‍ കൈയ്യേറ്റം ചെയ്തത്. ഗര്‍ഭിണിയായ ഒരു ജീവനക്കാരി താഴെ വീഴുകയും ചെയ്തു. സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.