ദില്ലി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന 457 ലഇന്ത്യക്കാരില്‍ 399 പേരും മത്സ്യത്തൊഴിലാളികള്‍. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ക്ക് കൈമാറിയ പട്ടികയിലാണ് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

2008 ല്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പട്ടിക കൈമാറിയത്. കരാര്‍ പ്രകാരം വര്‍ഷത്തില്‍ രണ്ടു തവണ ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് പട്ടിക കൈമാറുക. 

146 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ ജനുവരി എട്ടിന് സ്വതന്ത്രരാക്കും.അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായവരാണ് ഇവരെന്ന് പാക്കിസ്ഥാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരുടെ പട്ടിക ഇന്ത്യയും കൈമാറി.