അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലഷ്കര്‍ ഭീകരരായ രണ്ടുപേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി.ആര്‍.പി.എഫ് നല്‍കുന്ന പ്രാഥമിക വിവരം. ഇവര്‍ക്കായി പ്രദേശത്ത് സുരക്ഷാ ഏജന്‍സികള്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും അതിര്‍ത്തിയിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോടകം നുഴഞ്ഞുകയറിയ ഭീകരരില്‍ ചിലര്‍ ഇപ്പോഴും കശ്മീരില്‍ തുടരുന്നുണ്ടെന്ന സൂചനയാണ് പുതിയ സംഭവം നല്‍കുന്നത്. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം ആഗ്രഹിക്കുന്ന തരത്തില്‍ നിയന്ത്രിതമായ പ്രത്യാക്രമണങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാത്രി 7.30ന് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം.