ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രൈയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. 


ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രൈയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. 

മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ന്യൂ ഫറാക്ക എക്സപ്രസ് ട്രൈയിനാണ് പാളം തെറ്റിയത്. റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ ആറ് മണിയോടൊയാണ് അപകടം. അഞ്ച് കോച്ചുകള്‍ പാളം തെറ്റിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

എഞ്ചിന് സമീപത്തെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി. നിസാരമായി പരിക്കേറ്റ രോഗികളെ സ്ഥലത്തുള്ള ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ വാരണാസിയിലെ ആശുപ്രത്രിയിലേക്കാണ് മാറ്റുന്നത്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായമെത്തിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.