ഉറിയിൽ 18 സൈനികർ മരിച്ച ആക്രമണത്തിന് ശക്തമായ തിരിച്ചടി വേണം എന്ന ആവശ്യം ബിജെപിക്കുള്ളിൽ ശക്തമായ സാഹചര്യത്തിൽ നാലു നിർദ്ദേശങ്ങളാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗം ചർച്ച ചെയ്തത്.

1.ഇന്ത്യയുടെ മിറാഷ്, സുഖോയി വിമാനങ്ങൾ ഉപയോഗിച്ച് പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകൾ തകർക്കുക. വ്യോമസേന ഇതിന് തയ്യാറാണെങ്കിലും നിരപരാധികളും മരിക്കാനുള്ള സാധ്യതയുള്ളതിനാൽ കൃത്യമായ രഹസ്യാന്വേഷണ വിവരം അനിവാര്യമാണെന്ന് സേന വാദിക്കുന്നു

2. കരസേന അതിർത്തി കടന്ന് മിന്നലാക്രമണത്തിലൂടെ ഭീകര ക്യാംപുകൾ തകർക്കുക. ഭീകരക്യാംപുകൾക്ക് സംരക്ഷണം നല്കുന്നത് പാക്സേന ആണെന്നതിനാൽ അവരുടെ ചെറുത്തുനില്പ് ഉണ്ടായേക്കാം

3. കീഴടങ്ങിയ ഭീകരർ ഉൾപ്പടെ ചില നിഴൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഉറിക്കു സമാനമായി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുക. ഇത് ഇന്ത്യയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രചരണത്തിന് ഇടയാക്കിയേക്കാം

4.അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാൻ സേനയുടെ പോസ്റ്റുകൾ ആർട്ടിലറി യൂണിറ്റ് ഉപയോഗിച്ച് ആക്രമിക്കുക. പാകിസ്ഥാന് ഒരു സന്ദേശം നല്കാമെങ്കിലും ഇതിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താനാവില്ല.

5. ബ്രഹ്മോസ് മിസൈൽ അതിർത്തിയൽ വിന്യസിച്ച് ഭീകര ക്യാംപുകൾക്ക് നേരെ തൊടുക്കുക.


തിരിച്ചടി എങ്ങനെ വേണമെന്ന് അന്തിമതീരുമാനം ആയിട്ടില്ല. ഭീകരക്യാപുകൾ തകർക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പാക്സേനയുമായി ഒരു തുറന്ന ഏറ്റുമുട്ടലിന് സൈനിക കമാൻഡർമാരും സമയം ആവശ്യപ്പെട്ടു എന്നാണ് സൂചന