പാറശ്ശാല: പാറശ്ശാലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം 5 വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി. മണലിക്കര സ്വദേശികളായ ജഹാംഗീർ ഷമീല ദമ്പതികളുടെ മകൻ ജാഫറുദ്ദീൻ ആണ് മരിച്ചത്.പനി ബാധിച്ച കുട്ടിയെ ഇന്ന് വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. 

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തഹസിൽദാറുടെ സാന്നിധ്യത്തിലാണ് നടപടികൾ. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പാറശ്ശാല പോലീസിൽ പരാതി നൽകി.