പാറശ്ശാല: പാറശ്ശാലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം 5 വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി. മണലിക്കര സ്വദേശികളായ ജഹാംഗീര്‍ ഷമീല ദമ്പതികളുടെ മകന്‍ ജാഫറുദ്ദീന്‍ ആണ് മരിച്ചത്.പനി ബാധിച്ച കുട്ടിയെ ഇന്ന് വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടം ചെയ്യും.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സഥലത്തെത്തി.
