ഇത്തവണ മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇലക്ട്രോണിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ദുബായ്: യുഎഇ ഭരണകൂടത്തിന്റെ പുതിയ പരിഷ്കാരങ്ങളുടെ ഫലമായി ഇത്തവണ മുതല് രാജ്യത്ത് നിന്നുള്ള ഹജ്ജ് തീര്ത്ഥാടനത്തിന് ചിലവ് കുറയും. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് പകുതിയോ അതില് കുറവോ പണം മാത്രമേ ഇത്തവണ ചിലവഴിക്കേണ്ടി വരികയുള്ളൂവെന്ന് വിവിധ ട്രാവല് ഏജന്സികള് അറിയിച്ചു.
ഇത്തവണ മുതല് ഹജ്ജ് തീര്ത്ഥാടനത്തിന് ഇലക്ട്രോണിക് രജിസ്ട്രേഷന് നിര്ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് അംഗീകാരത്തോടെ പ്രവര്ത്തിക്കുന്ന 144 ഹജ്ജ് കോണ്ട്രാക്ടര്മാരുടെയും വിവരങ്ങളും അവരുടെ പാക്കേജുകളും തീര്ത്ഥാടകര്ക്ക് ഓണ്ലൈനായി പരിശോധിക്കാം. ഇതില് നിന്ന് സൗകര്യപ്രദമായത് തെരഞ്ഞെടുക്കാനുമാവും. ഇത് കാരണം വിവിധ കോണ്ട്രാക്ടര്മാര് തമ്മിലുണ്ടായ കടുത്ത മത്സരമാണ് നിരക്ക് വന്തോതില് കുറയാന് ഇടയായത്. ഇതിന് പുറമേ വാങ്ങുന്ന പണത്തിന് കൃത്യമായ കണക്കുകള് കൂടി വന്നതോടെ മുന് വര്ഷങ്ങളെ അപേക്ഷിച്ച് ഹജ്ജിന് പോകുന്നതിനുള്ള ചിലവ് കുത്തനെ കുറഞ്ഞു. ഹജ്ജ് പെര്മിറ്റിനായുള്ള സങ്കീര്ണ്ണമായ അപേക്ഷകള് അവസാനിപ്പിച്ച് എല്ലാം ഓണ്ലൈനിലൂടെ പൂര്ത്തീകരിക്കാമെന്ന് വന്നതോടെ നടപടിക്രമങ്ങള് ലളിതവുമായി.
മക്കയിലെ താമസ സ്ഥലം കണക്കാക്കി വിവിധ കോണ്ട്രാക്ടര്മാര് വിവിധ തരത്തിലുള്ള നിരക്കുകളാണ് തീര്ത്ഥാടകരില് നിന്ന് ഈടാക്കുന്നത്. കഴിഞ്ഞ വര്ഷം 40,000 മുതല് 50,000 വരെ ദിര്ഹം ഈടാക്കിയവര് പോലും ഇത്തവണ അത് 10,000 മുതല് 15,000 വരെയാക്കി കുറച്ചുവെന്ന് തീര്ത്ഥാടകര് പറയുന്നു.
