കർണാടകയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിക്കുന്നതിന് മുന്നോടിയായി റോഡിലെ പൊടി നീക്കാൻ ഉദ്യോഗസ്ഥർ രണ്ട് ടാങ്കർ വെള്ളം റോഡിലൊഴിച്ചെന്ന് ആക്ഷേപം. ബഗൽകോട്ടിലെ ഗ്രാമങ്ങത്തിലെ ഓദ്യോഗിക പരിപാടിയിലേയ്ക്ക് മുഖ്യമന്ത്രി എത്തുന്നത് മുന്പാണ് അയ്യായിരം ലിറ്റർ വെള്ളം ഉപയോഗിച്ച് റോഡിലെ പൊടി നീക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സംഭവം വിവാദമായതോടെ സ്ഥലം ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. അതേസമയം സംഭവം നടന്ന ബഗൽ കോട്ടിലെ ബിലഗി പ്രദേശത്ത് കുടിക്ഷാമമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.