ഹൈദരാബാദ്​: ആന്ധ്രാപ്രദേശിലെ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആറ് പേര്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. ഫാക്ടറി തൊഴിലാളികളാണ് മരിച്ചത്.

അനന്ത്പൂരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ മിൽ റോളിങ്​ യൂണിറ്റിലാണ് വിഷവാതകം ചോര്‍ന്നത്​​. മില്ലിലെ റീഹീറ്റിങ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാർബൺ മോണോക്​സൈഡ്​ ചോർന്നാണ്​​ അത്യാഹിതമുണ്ടായത്​. രണ്ടു പേർ സംഭവ സ്ഥലത്ത്  വെച്ച് തന്നെ​ മരിച്ചുവെന്നാണ് വിവരം​.

മില്ലിലെ അറ്റകുറ്റപണികൾക്ക്​​ ശേഷം പരിശോധന നടത്തവേയാണ്​ വാതകച്ചോർച്ചയുണ്ടായതെന്ന്​ ജില്ലാ എസ്​.പി ജി അശോക്​ കുമാർ പറഞ്ഞു​. സംഭവത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി എൻ. ചിന്ന രാജപ്പ അതീവ അനുശോചനം രേഖപ്പെടുത്തി.