ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റും മഴയും കാരണം പന്തല്‍ തകര്‍ന്നു വീണതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് അപകടം. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

ഒരു സന്യാസി ഉള്‍പ്പെടെ അഞ്ചുപേര്‍ പന്തല്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്നും ഒരു സ്ത്രീ ഇടിമിന്നലേറ്റുമാണ് മരിച്ചതെന്ന് ഉജ്ജയിനിലെ പോലീസ് മേധാവി മനോഹര്‍ വര്‍മ പറഞ്ഞു. ഒരുമാസം നീണ്ടുനില്‍ക്കുന്ന കുംഭമേള വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള സംഘടിപ്പിക്കുന്നത്.