ജയ്പൂര്‍ സ്വദേശിനി നിത്യ(6)യാണ് മരിച്ചത്.
തിരുവനന്തപുരം: വീട്ടുകാരുടെ അശ്രദ്ധ മൂലം 6 വയസുകാരി സ്വിമ്മിംഗ് പൂളില് വീണു മരിച്ചു. ഇന്ന് ഉച്ചയോട് കൂടി ചൊവ്വര അബാദ് റിസോട്ടിലാണ് സംഭവം. ജയ്പൂര് സ്വദേശിനി നിത്യ(6)യാണ് മരിച്ചത്.
മാതാപിതാക്കള്ക്കൊപ്പം കുട്ടി റിസോര്ട്ടിലെ കുട്ടികള്ക്കായുള്ള സ്വിമ്മിംഗ് പൂളില് കുളിക്കുകയായിരുന്നു. ഇതിനിടെ മാതാപിതാക്കള് കുട്ടിയെ സ്വിമ്മിംഗ് പൂളിലാക്കി റൂമിലേക്ക്് പോയി. ഈ സമയം കുട്ടി മുതിര്ന്നവര്ക്കായുള്ള സ്വിമ്മിംഗ് പൂളില് ഇറങ്ങി. എന്നാല്, മുതിര്ന്നവര്ക്കായുള്ള സ്വിമ്മിംഗ് പൂളിലിറങ്ങിയ കുട്ടി നിലകിട്ടാതെ മുങ്ങിയപ്പോള് കൂടെയുണ്ടായിരുന്നവര് കുട്ടിയെ പൂളില് നിന്ന് രക്ഷിച്ച് നെയ്യാറ്റിന്കര ഗവ.ജനറല് ആശുപത്രിയിലെത്തിച്ചു.
എന്നാല് അവിടെ നിന്ന് ആറാലുംമൂടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് നിര്ദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ജയ്പൂരില് നിന്നും കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു നിത്യയുടെ കുടുംബം. ഇവര് 21 ാം തിയതി വരെ റിസോര്ട്ട് ബുക്ക് ചെയ്തിരുന്നു.
