Asianet News MalayalamAsianet News Malayalam

മെക്സിക്കോയിൽ അനധികൃത ഇന്ധന പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് 66 മരണം

മെക്സിക്കോ സിറ്റിക്ക് 100 കീലോ മീറ്റർ വടക്ക് ത്ലാഹു ലിപാനിലാണ് സ്ഫോടനത്തെ തുർന്ന് വൻ തീപിടുത്തം ഉണ്ടായത്. മയക്ക് മരുന്ന് സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നൽകുന്ന ഇന്ധനക്കൊള്ളകൾ മെക്സിക്കോയിൽ അടിക്കടി പൈപ്പ് ലൈൻ ദുരന്തങ്ങൾ ഉണ്ടാക്കുന്നുണ്ട്

66 killed dozens injured as gasoline pipeline explode in mexico
Author
Mexico City, First Published Jan 20, 2019, 9:07 AM IST

മെക്സിക്കോ: മെക്സിക്കോയിൽ അനധികൃത ഇന്ധന പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്ന  പെട്രോൾ ശേഖരിക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. 76 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മെക്സിക്കോ സിറ്റിക്ക് 100 കീലോ മീറ്റർ വടക്ക് ത്ലാഹു ലിപാനിലാണ് സ്ഫോടനത്തെ തുർന്ന് വൻ തീപിടുത്തം ഉണ്ടായത്. മയക്ക് മരുന്ന് സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നൽകുന്ന ഇന്ധനക്കൊള്ളകൾ മെക്സിക്കോയിൽ അടിക്കടി പൈപ്പ് ലൈൻ ദുരന്തങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇന്ധന മോഷണത്തിനെതിരെ മെക്സിക്കൻ സർക്കാർ വ്യാപക പ്രചാരണവും ബോധ വത്കരണവും സജീവമാക്കുന്നതിനിടെയാണ് പുതിയ അപകടം.

പൈപ്പ് ലൈനിൽ അനധികൃമായി ഉണ്ടാക്കിയ ടാപ്പിലുടെ ചോർന്നൊഴുകിയ പെട്രോൾ ശേഖരിക്കാൻ പോയവരാണ് അപകടത്തിൽ പെട്ടത്. 66 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രസിഡന്റ് ആൻഡ്രിയാസ് മാനുവൽ ലോപസ് ദുഖം പ്രടിപ്പിച്ചു. ക്വറട്ടോറിയിൽ മറ്റൊരു പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആളപായമില്ലെന്ന് എണ്ണ കന്പനിയായ പെമെക്സ് അറിയിച്ചു.

കനത്ത സുരക്ഷയിൽ മുൻപ് സർക്കാർ ഇന്ധക്കുഴലുകൾ അടയ്ക്കുകയും പകരം ടാങ്കർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ഇടപെടൽ ഇന്ധന ക്ഷാമമുണ്ടാക്കുന്ന് ആരോപിച്ചായിരുന്നു മാഫിയകൾ സർക്കാർ നീക്കത്തെ പ്രതിരോധിച്ചത്.
 

Follow Us:
Download App:
  • android
  • ios