മലപ്പുറം: മകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന ഭീക്ഷണിയില്‍ അറുപത്തിയേഴുകാരിയായ അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മലപ്പുറം പടിഞ്ഞാറ്റുമുറിയ്ക്കടുത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചു വരുകയായിരുന്നു. സമീപവാസികള്‍ ഇല്ലാതിരുന്ന സമയത്താണ് ഒരു സംഘം ആളുകള്‍ അതിക്രമിച്ച് വീട്ടിനുള്ളില്‍ കയറുകയും ഭീക്ഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. 

സംഭവത്തിനുശേഷം സ്ത്രീ ബന്ധുവീട്ടിലെത്തുകയും, ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.