തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ കുളിമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. വൈകുന്നേരം വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ കാണാതായതോടെ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.