ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കുമാരുടെയും അലവന്‍സുകളില്‍ മാറ്റംവരുത്തുന്നതിനായി ഏഴാം ശമ്പള കമ്മീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മാറ്റങ്ങള്‍ ജൂലായ് ഒന്നു മുതല്‍ നിലവില്‍ വരും. പെന്‍ഷന്‍കാരുടെ പ്രതിമാസ മെഡിക്കല്‍ അലവന്‍സ് ഇനിമുതല്‍ 1000 രൂപയായിരിക്കും.
പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായിരുന്നത് 1000 രൂപയാക്കിയും സിയാച്ചിനില്‍ സേവനമനുഷ്‌ടിക്കുന്ന ജവീന്മാരുടെ പ്രത്യേക അലവന്‍സ് 30,000 രൂപയാക്കിയും ഉയര്‍ത്തി ഏഴാംശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ കേന്ദ്ര മന്ത്രിസഭ മാറ്റംവരുത്തി. സിയാച്ചിനില്‍ സേവനം അനുഷ്‌ടിക്കുന്ന ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക അലവന്‍സ് ഇനിമുതല്‍ 42500 രൂപയായിരിക്കും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക അലവന്‍സ് ശമ്പള കമ്മീഷന്‍ മുന്നോട്ടുവെതച്ചതിനേയാക്കള്‍ കൂട്ടി. അലവന്‍ സംബനധിച്ച ശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ 34 മാറ്റങ്ങള്‍ മന്ത്രിസഭ വരുത്തിയിട്ടുണ്ട്. ശുപാര്‍ശകളില്‍ മാറ്റംവരുത്തിയതിലൂടെ സര്‍ക്കാരിന് 1448 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക.
29300 കോടി രൂപയാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് നീക്കിവെക്കേണ്ടിവരിക. പുതിയ മാറ്റങ്ങള്‍ ജൂലായ് 1 മുതല്‍ നിലവില്‍ വരും. ഏയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
