മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ എട്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. നാല് വിദ്യാര്‍ത്ഥികളും മൂന്ന് വിദ്യാര്‍ത്ഥിനികളും ഒരു അധ്യാപകനുമാണ് മരിച്ചത്. സിന്ധുദുര്‍ഗിനടുത്ത് വൈരി ബീച്ചിലാണ് അപകടം സംഭവിച്ചത്്.

കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. നാല്‍പത് അംഗ വിദ്യാര്‍ത്ഥിസംഘമായിരുന്നു ബീച്ചിലെത്തിയത്.