തമിഴ്നാട്ടിലെ വെല്ലൂരിൽ ലോറി മറിഞ്ഞ് എട്ട് മരണം മരിച്ചവരിൽ അഞ്ച് സ്ത്രീകൾ
വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ ലോറി മറിഞ്ഞ് അഞ്ച് സ്ത്രീകളുൾപ്പെടെ എട്ട് പേർ മരിച്ചു. ആന്ധ്ര- തമിഴ്നാട് അതിർത്തിൽ മലയോര മേഖലയായ വാണിയമ്പാടിയിൽ വച്ച് അൻപതടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. തിരുപ്പത്തൂർ സ്വദേശികളായ ചെമ്പകം, കമല, മീനാക്ഷി, തുളസി തുടങ്ങിയവരാണ് മരിച്ചത്.
ആന്ധ്രപ്രദേശിലെ കുപ്പത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാങ്ങയുമായി വന്ന ലോറിയാണ് അർദ്ധരാത്രിയോടെ അപകടത്തിൽ പെട്ടത്. ഇരുപത്തിയാറു പേർ ലോറിയിലുണ്ടായിരുന്നെന്നും പരുക്കേറ്റ ഒൻപതുപേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ വാണിയമ്പാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
