മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. ഇരുന്നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഗുവാഹത്തി: അസമിലെ ഗൊലഘട്ടിൽ വ്യാഴാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 45 പേരെ ജോർഘട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 35 പേരെ ഗൊലഘട്ട് സിവിൽ ആശുപത്രിയിലും നാല് പേരെ തിതാബോർ മേഖലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. ഇരുന്നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരാളില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദുരന്തമുണ്ടായത്. നാല് സ്ത്രീകള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
