റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ ജോയിന്‍റെ സെക്രട്ടറി രാജീവ് വര്‍മ ഫയലിൽ രേഖപ്പടുത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എതിര്‍ത്ത ഉദ്യോഗസ്ഥനെ പിന്നീട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഡൽഹി ഡെവല്പമെന്‍റ് അതോററ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു
ദില്ലി:റഫാൽ അഴിമതിയിൽ മോദി സർക്കാര്‍ എല്ലാവരേയും കടത്തിവെട്ടിയെന്ന് എ.കെ.ആന്‍റണി . പതിനായിരക്കണക്കിന് കോടി രൂപ ഇഷ്ടക്കാര്‍ക്ക് കിട്ടാന്‍ പ്രധാനമന്ത്രി കൂട്ട് നില്‍ക്കുന്നുവെന്നും ആന്‍റണി ആരോപിച്ചു.
റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ ജോയിന്‍റെ സെക്രട്ടറി രാജീവ് വര്‍മ ഫയലിൽ രേഖപ്പടുത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എതിര്‍ത്ത ഉദ്യോഗസ്ഥനെ പിന്നീട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഡൽഹി ഡെവല്പമെന്‍റ് അതോററ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു. എതിര്‍പ്പ് തള്ളി കരാറിന് വഴിയൊരുക്കിയ ഡയറക്ടര്‍ ജനറൽ സ്മിത നാഗരാജിനെ വിരമിച്ചയുടനെ കേന്ദ്ര സര്‍ക്കാര്‍ യു.പി.എസ്.സി അംഗവുമാക്കി. വിയോജിപ്പും അതിനെ മറികടന്ന രീതിയും സി.എ.ജി പരിശോധിക്കുന്നതായി ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
