തിരുവനന്തപുരം: ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ മോദി ശ്രമിക്കുന്നെന്ന് എ.കെ ആന്‍റണി. വീക്ഷണം 42ാം ജൻമദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്‍റണി.
രാജ്യത്ത് വളരെ വേഗത്തില്‍ ദ്രുവീകരണം നടക്കുന്നുണ്ടെന്നും ഭരണഘടനയും മതേതരത്വവും തകര്‍ക്കാനാണ് മോദിയുടെയും കൂട്ടരുടെയും ശ്രമമെന്നും എ.കെ ആന്‍റണി ആരോപിച്ചു. മോദി വിരുദ്ധ ചേരി ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജയിച്ചുവരണമെന്നും ആന്‍റണി പറഞ്ഞു.
മോദി മുകത് ഭാരതമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് മോദിയുടെ ദിവാസ്വപ്നമെന്നും എ.കെ ഹസന്‍ പറഞ്ഞു. ഇന്ത്യ ഉള്ളടത്തോളം കാലം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും ഹസന്‍ പറഞ്ഞു.
