പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്‍റണി . പുതിയ കെപിസിസി ഭാരവാഹികൾ എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി.

ദില്ലി: പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്‍റണി. പുതിയ കെപിസിസി ഭാരവാഹികൾ എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. വളരെയേറെ പണിപ്പെട്ടാൽ മാത്രമേ ഈ നേതൃത്വത്തിന് വിജയിക്കാൻ സാധിക്കൂ. കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷൃം. 

തഴേത്തട്ടിൽ കോൺഗ്രസിന് ദൗർബല്യമുണ്ട്. ബൂത്ത് കമ്മിറ്റികൾ തൊട്ട് സംഘടനാ പ്രവർത്തനം ശക്തമാക്കണം. കോൺഗ്രസിന് ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേതൃത്വം വേണം. പാർട്ടി യിൽ നിന്നും അകന്നുപോയവരെ തിരികെ എത്തിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടണം. ചെങ്ങന്നൂർ തോൽവിക്ക് കാരണം പരമ്പരാത വോട്ടു ചോർച്ച. പുതിയ ഭാരവാഹികൾക്ക് സമ്പൂർണ്ണ പിന്തുണയെന്നും ആന്‍റണി പറഞ്ഞു.

 അതേസമയം, ബിഷപ്പിന്‍റെ അറസ്റ്റിനോടും റഫാൽ അഴിമതിയെ കുറിച്ചും ആന്‍റണി പ്രതികരിച്ചില്ല.