ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകാനുള്ള ചര്‍ച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി നിയമമന്ത്രി എ കെ ബാലൻ അറ്റോണി ജനറൽ മുകൾ റോത്തക്കിയുമായി കൂടിക്കാഴ്ച നടത്തി.

കൊലപാതകത്തിനുള്ള 302-ാം വകുപ്പ് 325ആം വകുപ്പ് ആക്കി മാറ്റിയതിലെ നിയമപ്രശ്നം ചർച്ച ചെയ്തു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും തുടർനടപടികളും ഉച്ചയ്ക്ക് ശേഷം മൂന്നിന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും. ഇന്നലെ സുപ്രീംകോടതിയിലെ അഭിഭാഷകരുമായും എ കെ.ബാലൻ ചര്‍ച്ച നടത്തിയിരുന്നു . വിധി വന്ന് 30 ദിവസത്തിനകമാണ് പുനഃപരിശോധന ഹര്‍ജി നൽകേണ്ടത്.