മോദി ഇന്തോനേഷ്യന്‍ പ്രഡിഡന്‍റ് ജോക്കോ വിദോദോയും ചേര്‍ന്ന് പട്ടം പറത്തുന്നതാണ് ചിത്രം.
ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടം പറത്തുന്ന ചിത്രം സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നു. അഞ്ച് ദിവസം കൊണ്ട് മൂന്ന് രാജ്യം സന്ദര്ശിക്കാനെത്തിയ മോദി ഇന്തോനേഷ്യന് പ്രഡിഡന്റ് ജോക്കോ വിദോദോയും ചേര്ന്ന് പട്ടം പറത്തുന്നതാണ് ചിത്രം.
ഇരുവരും ചേര്ന്ന് ജക്കാര്ത്തയില് നടക്കുന്ന പട്ടം പറത്തല് ഉദ്ഘാടനവും ചെയ്തു. ഇന്ത്യന് ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, എന്നിവയില് നിന്ന് ആശയം ഉള്ക്കൊണ്ടാണ് പട്ടം നിര്മിച്ചത്. ചൊവ്വാഴ്ച രാത്രി ഇന്തോനേഷ്യയിലെത്തിയ മോദിയെ മെര്ദെക്ക പാലസില് വിദോദാ സ്വീകരിച്ചു.
