ആധാറിന് തട്ടിപ്പുകള്‍ തടയാനാകുമെന്ന് തോന്നുന്നില്ല: സുപ്രീംകോടതി

ദില്ലി: ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രിം കോടതി. ബാങ്ക് തട്ടുപ്പുകളും ഓഫീസര്‍മാര്‍ നടത്തുന്ന ക്രമക്കേടുകളും കണ്ടെത്താന്‍ ആധാര്‍ കൊണ്ട് സാധിക്കില്ലെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത് അത്തരം പ്രശ്നങ്ങള്‍ ചെറിയ തോതില്‍ സഹായകമായേക്കുമെന്നും കോടതി വിലയിരുത്തി. 

ബാങ്കിങ് സേവനങ്ങള്‍ക്കടക്കം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടിതിയുടെ പരാമര്‍ശം. അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.