യു.ഐഡി നമ്പര്‍ അടങ്ങിയ കനം കുറഞ്ഞ മഞ്ഞ പോളിത്തീന്‍ ടാഗ് പശുക്കളുടെയും പോത്തുകളുടെയും കാതില്‍ അണിയിക്കുകയാണ് ഈ ജീവനക്കാരുടെ ദൗത്യം. പശുക്കളെ കൃത്യമായി ട്രാക്ക് ചെയ്യുകയാണ് ഈ ടാഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പശുക്കളുടെ ഉടമകള്‍ക്ക് ഇതിനായി പ്രത്യേക കാര്‍ഡും നല്‍കും. ഓരാ പശുവിന്റെയും വിവരങ്ങള്‍ സര്‍ക്കാറിന്റെ ഡാറ്റാ ബാങ്കില്‍ ചേര്‍ക്കുകയും ഈ ജീവനക്കാരുടെ ജോലിയാണ്. 

്കൃത്യസമയത്ത് വകുത്തിവെപ്പ് നടത്തുക, ആരോഗ്യ പരിചരണം ഉറപ്പാക്കുക, അതു വഴി പാല്‍ ഉത്പാദനം കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പുതിയ പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാടന്‍ പശു ഇനങ്ങള്‍ക്കും ടാഗ് നല്‍കുന്നുണ്ട്. 

148 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയത്. ഈ വര്‍ഷം തന്നെ സംസ്ഥാനങ്ങളില്‍ ഇക്കാര്യം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.