കടുത്ത നിബന്ധനകള്‍ എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന കേരളത്തിലേക്ക് വരുവാന്‍ മദനി വിസമ്മതിച്ചിരുന്നുവെങ്കിലും മാതാവിന്‍റെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്‍ദുള്‍ നാസര്‍ മദനി നാളെ ബംഗളുരുവിലേക്ക് മടങ്ങും. ഞായറാഴ്ച വൈകിട്ടാണ് ബംഗലൂരുവിലേക്ക് മടങ്ങുക. വൈകിട്ട് നാല് മണിക്ക് അന്‍വാര്‍ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷമാണ് മദനിയുടെ മടക്കം. അര്‍ബുദ രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനയിരുന്നു ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ ബംഗളുരുവിലെ പ്രത്യേക കോടതി കേരളത്തിലേക്ക് വരാന്‍ മദനിക്ക് അനുമതി നല്‍കിയത്. 

കടുത്ത നിബന്ധനകള്‍ എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന കേരളത്തിലേക്ക് വരുവാന്‍ മദനി വിസമ്മതിച്ചിരുന്നുവെങ്കിലും മാതാവിന്‍റെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സന്ദര്‍ശന വേളയില്‍ മാതാവിന്‍റെ അസുഖം വീണ്ടും കൂടി. ഇതോടെ ഒരാഴ്ചക്കാലത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗികരിച്ചിരുന്നു. ചൊവ്വാഴ്ച ഉമ്മയുടെ മരണം സംഭവിക്കുകയായിരുന്നു.